കുറും കവിതകള്‍ 380

കുറും കവിതകള്‍ 380

മലമടക്കുകളിലെ
തേയില ഗന്ധം.
മയങ്ങി ഉണരുന്ന പ്രകൃതി ഭംഗി

വെള്ളി കൊലുസ്സുമിട്ടു
മലയിറങ്ങി കുണുങ്ങിവരണുണ്ട്
 പാലരുവി...!!!

നീണ്ട യാത്രക്കു
കണ്‍ കുളിരേകി
കുറ്റാല കുറുവഞ്ചികരകള്‍

പൊന്‍ മുടിയില്‍ നിന്നും
പൂവും തേനുമായി ഒഴുകി വന്നു
കണ്കുളിര്‍ കാഴ്ച

മാറാടുന്നുണ്ട്
വസന്തവും ശിശിരവും
ശീല്‍ക്കാരങ്ങള്‍ കേള്‍ക്കാമകലേ....

ആറ്റൊരത്തു പൊലിയുന്നു
ജീവിത കാഴ്ചകളിന്നു
മലയാഴ്മക്കു അന്യം

ആവണി ഒരുങ്ങി മുറ്റത്തു
ഓര്‍മ്മകള്‍ക്ക്
പാല്‍പ്പായസമാധുരം.

കാടകം സുന്ദരം
കയറിപോകും ഉയരങ്ങളില്‍
നിന്‍ മൗനമെന്നെ ഉണര്‍ത്തി .

ചില്ലകളില്‍ ശിശിരം
കുടുകുട്ടിയിട്ടും
മൗനമുരുകിയില്ല ...

നിലാവു പെയ്യ്തിറങ്ങി
സിരകളില്‍ തണുപ്പേറി
ഓര്‍മ്മകള്‍ക്ക് ഇത്ര മധുരമോ ?!!

മൗനം മഞ്ഞുപോലുരുകി
പൂക്കളായി മാറുമ്പോള്‍
ഓര്‍മ്മകള്‍ക്കു നിന്റെ നിറം


ശരത്‌കാല കനവു കണ്ടു
വസന്തമായി മാറുമ്പോള്‍.
ഓരോ ഇലകളും പൂവുപോലെ ..!!

അന്തിവാനില്‍
അമ്പിളിയും രവിയും കണ്ടുമുട്ടി
വിണ്ണില്‍ പ്രണയം പൂത്തുലഞ്ഞു ...

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “