പ്രണയ വര്‍ണ്ണങ്ങള്‍

പ്രണയ വര്‍ണ്ണങ്ങള്‍

കണ്ണെത്താ ദൂരത്തു
കനവിന്‍ ചേക്കേറ്റം
കനക ചിലങ്ക കിലുങ്ങി

വിണ്ണിന്‍ ചാരത്തു
പറന്നടുക്കും ചിറകുകള്‍ക്ക്
പ്രണയത്തിന്‍ മധുര നോവു

അകലും തോറും
അടുക്കുവാന്‍ വെമ്പുന്ന
മോഹത്തിന്‍ തേനുറവ പ്രണയം

ഉള്ളിന്റെ ഉള്ളില്‍
നീറും കനലിന്റെ
തങ്കത്തിളക്കം പ്രണയം

പരിഭവത്താല്‍ ഇരമ്പും കടലിന്റെ
കരയോടുള്ള തീര്‍ത്താല്‍ തീരാത്ത
വികാരം പ്രണയം

മലയോടു തൊട്ടുരുമി
കടന്നകലും കാറ്റിനോടൊപ്പം
മറയുന്ന മുകിലിന്റെ പ്രണയം

നുകര്‍ന്നകലും കരിവണ്ടിന്റെ
പാരവശ്യം പൂവിന്റെ
അനുഭവം പ്രണയം

കാര്‍മേഘ കുളിര്‍കൊണ്ട്
ഇണയെ ആകര്‍ഷിക്കും
പീലിവിടര്‍ത്തിയാട്ടം പ്രണയം

കണ്ണു കണ്ണോടു
കിന്നാരം പറയും
നിലാകുളിര്‍ പ്രണയം

ധാര മുറിയാതെ ഇറ്റുവീഴും
മഴത്തുള്ളിക്കിലുക്കത്തിന്‍
താളം പിടിക്കും സംഗീതം പ്രണയം

എത്ര പറഞ്ഞാലും
തീരാത്ത ഉള്‍പ്പുളകമാണ്
പ്രണയ വര്‍ണ്ണങ്ങള്‍ ..

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “