കുറും കവിതകള്‍ 402

കുറും കവിതകള്‍ 402

മേഘം പുതുമഴ പൊഴിയിച്ചു.
ഭൂമി പുഷ്പിണിയായി
വസന്തോത്സവം


കണ്‍കവരുന്നൊരു
മഴവില്ലിന്‍ ചാരുത
മദനോത്സവമാടി മയില്‍

ആകാശക്കുടക്കീഴില്‍
കിങ്ങിണി കെട്ടിയ
കാളവണ്ടിയില്‍ മിഥുനങ്ങള്‍

സംക്രമസന്ധ്യയില്‍
പൊന്നണിഞ്ഞീടുന്നു
കടലും കരയും മെയ്യോടു മെയ്യ്

മൗനത്തിൻ ഇടനാഴിയിൽ
ഒരു അമ്പിളിനിലാവ്
അല്ലിയാമ്പല്‍ വിരിഞ്ഞു


കാറ്റലയിൽ
കരിമേഘം പടരുന്നു
പുലര്‍കാലം ശ്രീ രാഗം

ഹരിതം മധുരം
അമൃതം മദനം
സുരതം സുരഭിലം

കളിയെല്ലാം കഴിയുമ്പോൾ
മഴ ചാറും നേരത്തു
തണലിൽ തീ പടരും

വിടരുവതൊക്കെയും
ഓരോ സിരയിലും
മണം പരത്തി ആനന്ദം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “