കുറും കവിതകള്‍ 392

കുറും കവിതകള്‍ 392

പാതയോരത്തെ ഭക്ഷണശാല
പ്രാവുകളും വൈയിറ്റർമാരും
ചുറ്റിപ്പറ്റിനടക്കുന്നു  


കുതിരവണ്ടിയും കാളവണ്ടിയും
അലസതയോട് ലെവൽ ക്രോസ്സിൽ
സിഗ്നൽ കാത്തു കിതക്കുന്നു ..

റ്റക്സിക്കും  ട്രാമിനും
ഒപ്പമെത്താൻ  
കിതക്കുന്നു റിക്ഷാക്കാരൻ

കല്‍ക്കണ്ട നഗരിയിലെ
 നൊമ്പര മധുരവുമായി
സോണാഗാച്ചി ..!!


മന്ത്ര ധ്വനികളുടെ
മുറുക്കി ചുവപ്പിച്ച ..
കാശി നഗരി...

മോക്ഷം കാത്തു
അലയുന്ന ശവങ്ങള്‍
എല്ലാം തന്നില്‍ ലയിപ്പിക്കും ഗംഗ

ക്ഷീരധാരയില്ലാതെ
നിറ ഭേതങ്ങളറിയാതെ
മരച്ചുവട്ടിലൊരു ദൈവത്താര്

ഉഷസ്സുണരുമ്പേ
മഞ്ഞില്‍ വിരിഞ്ഞ പുഞ്ചിരി
തൃപ്പതാദ പൂജക്കൊരുങ്ങി

ചിണുങ്ങുന്നുണ്ട്
കരിവളകള്‍ നാണത്തോടെ
ഉത്സവ പറമ്പില്‍

ഇരുട്ടത്ത് ഊട്ടി
വെട്ടത്തുറക്കുന്നു
വൈദ്യുതി ബോര്‍ഡ്‌

ഉണ്ട് എഴുന്നേല്‍ക്കാന്‍
വിശപ്പിന്‍ കാത്തു നില്‍പ്പുകള്‍ക്ക്
ഒരാശ്വാസം  തളിരില

ചൊറിയുന്നുണ്ട് വഴിനീളെ
കാടുകേറിയ
ബാല്യകൗമാര ഓര്‍മ്മകള്‍

അടര്‍ന്നുവീണ
കിനാക്കളോടൊപ്പം
പാതിരാ മഴ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “