കുറും കവിതകള്‍ 384

കുറും കവിതകള്‍ 384

കേക്ക് സെയില്‍-------
പഥ്യം മറന്നു വീട്ടിലേക്കു കൊണ്ടുവന്നു.
ഏറ്റം മധുരമെറിയത്.

എനിക്ക് ഞാനും
കൂട്ടിന് രണ്ടുപേരും
പ്രമേഹവും രക്ത സമ്മര്‍ദവും

അമാവാസി.
കൊയിത്തുകഴിഞ്ഞ പാടം.
കൂമന്റെ കൂക്കുവിളി..

അര്‍ദ്ധരാത്രിയില്‍ ഉള്ള സവാരി
ഓടിച്ചു വീഴ്ത്തി നായ
നമ്മുടെ  നിലാ നടത്തമേ

ശിശിര കാലം .
ഡയറി കുറിപ്പുകളില്‍
പൊഴിഞ്ഞ ഇലകളുടെ ദുഃഖം .

ഉറക്കം കെടുത്തി
മുഖ പുസ്തക കവി
നാളെ ജോലിക്ക് പോകേണ്ടായെന്നു

ജപ്പാനി നൃത്തം
അവളുടെ വിശറി
ഋതുക്കളെ മാറ്റി മറിച്ചു.

കവിത ഒരു പനിനീര്‍ പൂവാണ്
തീര്‍ച്ചയായും എല്ലാവരുടെയും
തോട്ടത്തില്‍ വിരിയില്ലല്ലോ ...

ഉഷ്ണക്കാറ്റ്
പങ്കക്കു ചുവട്ടില്‍
അവളുടെ ചുടു നിശ്വാസം കാതുകളില്‍


കാട്ടിലുടെ നടപ്പില്‍
ഒരു ചിലന്തിയുടെ നിഴല്‍
മരം കയറുന്നു

Comments

കവിതയുടെ ഈ തെറിച്ച ബിംബങ്ങളില്‍ ബോധവും സ്വപ്നവും അറിവും കൂടിക്കുഴയുന്നു.
അതിനപ്പുറം
കാട്ടിലൂടെ നടപ്പില്‍
ഒരു ചിലന്തിയുടെ നിഴല്‍
മരം കയറുന്നു...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “