പരമാര്‍ത്ഥം
.പരമാര്‍ത്ഥം
അത്രക്കു ഞാന്‍ പൊങ്ങി കിടന്നു കാറ്റില്‍
മഞ്ഞില്‍ അലിഞ്ഞുചേര്‍ന്നു
പര്‍വ്വതങ്ങളില്‍ ഞാന്‍ നടന്നു
വനങ്ങളില്‍ അലഞ്ഞു
കടലാണ് എന്റെ വസതി
രാത്രികളാണ് എനിക്ക് ആവരണം
മൗനം ഞാന്‍ ധരിച്ചു
മഴകളിലുടെ ഞാന്‍ സംസാരിച്ചു
.
കടല്‍പ്പുറങ്ങളില്‍ ഞാന്‍ ശയിച്ചു
മണല്‍തരികളോടു മന്ത്രിച്ചു
ചിപ്പികളില്‍ ഞാന്‍ വിശ്രമിച്ചു
തിരകളില്‍ നൃത്തം വച്ചു
സ്നാനം ചെയ്യ്തു സുര്യ രശ്മികളാല്‍
മേഘപാളികളിലേക്ക് പടര്‍ന്നു കയറി
ആകാശങ്ങളെ ഞാന്‍ ശ്വസിച്ചു
ആ വിശാലതയില്‍ ഞാന്‍ പടര്‍ന്നു
ഒന്നുമില്ലയിവിടെ നിക്ഷേപിക്കാന്‍
ലേശം പോലുമില്ല കൊണ്ട് പോകാന്‍
.
ഒരു കാറ്റു പോലെ വിശാലതയില്‍
ഭയാനകമായ നരകം ശ്രുഷ്ടിച്ചു
ശാന്തമായി ആഴിപ്പരപ്പില്‍
മൗനമായിഭൂമിയുടെ ഗര്‍ഭപാത്രത്തില്‍
ഒരു ബീജമായി ഒളിച്ചു .
അങ്കുരമായി ജീവന്റെ തുടിപ്പായി മാറുംവരെ .
ഈ നാടകത്തില്‍ അഭിനയിച്ചു
ഒരു വള്ളിപോലും പടരാതെ
താണ്ടുന്നു പുനര്‍ജനികളലായി
ഞാനെന്ന ഞാനേ അറിയാനായി
.
അത്രക്കു ഞാന്‍ പൊങ്ങി കിടന്നു കാറ്റില്‍
മഞ്ഞില്‍ അലിഞ്ഞുചേര്‍ന്നു
പര്‍വ്വതങ്ങളില്‍ ഞാന്‍ നടന്നു
വനങ്ങളില്‍ അലഞ്ഞു
കടലാണ് എന്റെ വസതി
രാത്രികളാണ് എനിക്ക് ആവരണം
മൗനം ഞാന്‍ ധരിച്ചു
മഴകളിലുടെ ഞാന്‍ സംസാരിച്ചു
.
കടല്‍പ്പുറങ്ങളില്‍ ഞാന്‍ ശയിച്ചു
മണല്‍തരികളോടു മന്ത്രിച്ചു
ചിപ്പികളില്‍ ഞാന്‍ വിശ്രമിച്ചു
തിരകളില്‍ നൃത്തം വച്ചു
സ്നാനം ചെയ്യ്തു സുര്യ രശ്മികളാല്‍
മേഘപാളികളിലേക്ക് പടര്‍ന്നു കയറി
ആകാശങ്ങളെ ഞാന്‍ ശ്വസിച്ചു
ആ വിശാലതയില്‍ ഞാന്‍ പടര്‍ന്നു
ഒന്നുമില്ലയിവിടെ നിക്ഷേപിക്കാന്‍
ലേശം പോലുമില്ല കൊണ്ട് പോകാന്‍
.
ഒരു കാറ്റു പോലെ വിശാലതയില്‍
ഭയാനകമായ നരകം ശ്രുഷ്ടിച്ചു
ശാന്തമായി ആഴിപ്പരപ്പില്‍
മൗനമായിഭൂമിയുടെ ഗര്‍ഭപാത്രത്തില്‍
ഒരു ബീജമായി ഒളിച്ചു .
അങ്കുരമായി ജീവന്റെ തുടിപ്പായി മാറുംവരെ .
ഈ നാടകത്തില്‍ അഭിനയിച്ചു
ഒരു വള്ളിപോലും പടരാതെ
താണ്ടുന്നു പുനര്‍ജനികളലായി
ഞാനെന്ന ഞാനേ അറിയാനായി
.
Comments