കുറും കവിതകള്‍ 382

കുറും കവിതകള്‍ 382

പുസ്തകത്തില്‍ നിന്നും
കണ്ണ് എടുത്തു ജാലകത്തിലേക്ക്
വാക്കില്ലാത്ത വണ്ണം പൂര്‍ണേന്ദു

തെന്നിച്ചു എറിഞ്ഞ കല്ല്‌
ഓളം വെട്ടിയകന്നു
പുഴയിലെ ചന്ദ്രബിംബം

ചിലന്തി വല
എന്റെ ചിന്തകളുടെ
പരിധി

ഗ്രീമിഷ്മ മദ്ധ്യാനം
മണത്തു നടക്കുന്നു
ഒരു തെരുവ് നായ


തേന്‍ വരിക്ക  നിന്നിടത്തു
അറക്കപ്പൊടി.
സന്ധ്യയില്‍ ചീവിടുകള്‍ മൂളി

കുടുംബസ്വത്തായ  മെത്ത
കട്ടിൽ ചുവട്ടിൽ.
ഒരു നായ മുരണ്ടു .

ഗ്രീഷ്മത്തിന്‍ അവസാന ദിനം .
തീരത്തേക്ക് അണഞ്ഞപ്പോൾ
ഈറ്റകളുടെ മര്‍മ്മശബ്‌ദം


തരിമണല്‍
വലം വെക്കുന്നു ഓര്‍മ്മകള്‍
ഒരു പൂ ചട്ടി

കാലവര്‍ഷ രാത്രി
കറുത്ത പൂച്ച എന്റെ കാലില്‍
കെട്ടി പിടിച്ചു നിന്നു


പാറ്റി കൊഴിക്കാതെ
കാലത്തിലെറിയത്‌
വായിലെ പല്ല് പോയി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “