മാറുന്ന മാറ്റങ്ങള്‍

മാറുന്ന മാറ്റങ്ങള്‍


കാലത്തിന്‍ നെഞ്ച്ടുപ്പങ്ങള്‍
കര്‍ണ്ണികാര  ചുവടുകള്‍ താണ്ടി
വര്‍ണ്ണനകള്‍ക്കപ്പുറമുള്ള  മേച്ചില്‍പ്പുറങ്ങളില്‍

നോവിന്റെ തീരങ്ങളില്‍
നേര്‍കാഴ്ചയാല്‍  
ആഴിയുടെ ആഴങ്ങള്‍ അളക്കുന്നു

തിരമാലയുടെ കുതിപ്പിനൊപ്പം
നീലിമയുടെ നിഴലാല്‍
ചക്രവാളങ്ങള്‍ ആകാശം തൊടുന്നു

ആശകളുടെ തങ്കതിളക്കങ്ങള്‍
പാപത്തിന്‍ തിന്നാക്കനി തീറ്റുന്നു
നാണമാനങ്ങളറിഞ്ഞു വസ്ത്രങ്ങളുടെ

വര്‍ണ്ണങ്ങളാല്‍ ഒളിച്ചു കളിക്കുന്നു
ബിംബാരാധനകളാല്‍ താന്‍ തന്നെ
ഭോഗസുഖങ്ങളില്‍ മതിമറക്കുന്നു

ഗോഗ്വാ മുഴക്കി
ഗോളങ്ങളില്‍ നിന്നും
ഗോളങ്ങളിലേക്ക് പലായനം നടത്തുന്നു

കരള്‍ അടുപ്പങ്ങളില്ലാതെ
യന്ത്രവല്‍ക്കരണത്താല്‍
മടിയനായി മാറുന്നു ...






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “