അപൂര്‍ണ്ണ കാവ്യം

അപൂര്‍ണ്ണ കാവ്യം

ആദ്യാന്തമെഴുതി
തീര്‍ക്കാനവാതെ
കാവ്യ ജീവിതം

ചിന്താ ഭാരങ്ങളൊക്കെ
ചിതലരിച്ചും ഉറുമ്പരിച്ചും
ചേതനയറ്റ പല്ലി വാലുപോല്‍

ഒഴിഞ്ഞ കുപ്പിയുടെ
ദുഖത്തില്‍ പങ്കു ചേരാന്‍
ഹൃദയ വിശാലതയില്ലാതേ

മറന്ന പറ്റു പുസ്തകതാളില്‍
നഷ്ടങ്ങളുടെ കണക്കു കുട്ടലുകള്‍
വീണ്ടും ജീവിക്കാന്‍ തോന്നി

എവിടെ എങ്കിലും
കണ്ടു മുട്ടുമെന്നെ
ആശ്വാസത്താല്‍ നെടുവീര്‍പ്പിട്ടു

ഉടച്ചു മൗനമെന്ന തപസ്സില്‍
ഞാന്‍ എന്നെ തന്നെ
ഓര്‍ത്തെടുത്തു

ജനിമൃതികലുടെ
ഇടയിലെ നിമിഷങ്ങള്‍
ആരൊക്കെയോ വന്നുപോയി

അപ്പോഴും അപൂര്‍ണ്ണമായി
സാഹതിയ സാഹസങ്ങളോക്കെ
നാടകാന്ത്യമി കാവ്യം


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “