കുറും കവിതകള്‍ 395

കുറും കവിതകള്‍ 395

കല്ലുവിളക്കില്‍
തിരിയണഞ്ഞു
പാടത്ത് യന്ത്രവല്‍ക്കരണം


വേലിക്കരികിലെ
ശംഖു പുഷ്പം കണ്ടു
അറിയാതെ മൂളി ''ശംഖു പുഷ്പം......'''


അയവില്ലാത്ത അയലിനു
കുറുകെ വരിഞ്ഞു
മുറുകിയ ബന്ധം

അമ്മയകന്ന
അടുപ്പിലെ തീ
വിശപ്പിന്റെ കലം കയറുന്നു

ഉഷ്ണമേറിയ ദിനം
ഒഴിഞ്ഞ ബെഞ്ചുകള്‍
ഞൊണ്ടിവാലാട്ടിയൊരു തെരുവുനായ

വായുസഞ്ചാരമില്ലാത്ത മുറി
ചിലന്തിവല വകഞ്ഞു മാറ്റി
അവളുടെ മുല്ലപ്പൂ സുഗന്ധം

രാപ്പകലാകമാനം
അലഞ്ഞു തളര്‍ന്നു
വിശപ്പ്‌ ചേക്കേറി

തില്ലാന പാടി
വിയര്‍പ്പില്‍ കുളിച്ചു
ക്ഷീണിച്ച അരങ്ങേറ്റം

സന്ധ്യയുടെ മുഖം മങ്ങി
സ്വപ്നങ്ങളുടെ കൂടാരത്തില്‍
നടന്നടുക്കുന്ന ഇരുള്‍

തിന്നു കൊഴുക്കുന്നുണ്ട്
ആഘോഷങ്ങളുടെ ദിനം കാത്തു
തിളങ്ങുന്നു അദ്രമാന്റെ വാള്‍

അലസമായി വന്നകന്ന
കാറ്റിനിനോടോപ്പം
മുടി കൊഴിഞ്ഞ തെങ്ങുകള്‍

ആങ്ങിത്തൂങ്ങിനില്‍ക്കുന്ന
തെങ്ങോലകല്‍ക്കിടയിലുടെ
സൂര്യാസ്‌തമയം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “