കുറും കവിതകള്‍ 387

കുറും കവിതകള്‍ 387

തെക്കന്‍ കാറ്റിന്റെ ഈണം
മുളംകാടുകള്‍ പാടി
തവളകളും ചീവിടും ശ്രുതി മീട്ടി

യോഗാ ക്ലാസ്സ്‌
മനസ്സു വീട്ടിലേ അടുക്കളയില്‍
ആനന്ദം പരമാനന്ദം

ബ്ലൂം .......
അലകള്‍ ഇളകി
ചന്ദ്രബിംബം വിരൂപമായി

മൂലയിലെ കടയില്‍ ....
ശലഭ കൂടുകള്‍ക്ക് കുറുകെ
ചിലന്തി വല നെയ്യ്തു

നീലാകാശ ചോട്ടില്‍
കടവത്താരെയോ കാത്തിരുന്നു
കടത്തുതോണി

മാനമിരുണ്ടു മനസ്സിരുണ്ടു
അവാള്‍മാത്രമെന്തേ...
വന്നില്ല വരമ്പത്ത് !!

നിഴലിന്റെ ആഴങ്ങളില്‍
മുങ്ങി കളിച്ചും
നിര്‍നിദ്രരാവുകളില്‍ തേങ്ങല്‍

തിരവന്നു കരകവര്‍ന്നകലുന്നു
മനസ്സിന്റെ നിമ്നോന്നതങ്ങളില്‍
നിരാശതന്‍ ഇരുള്‍പടര്‍ന്നു

ജീവിതം വഴിമുട്ടിനിന്നു
തേടുന്നു ശാന്തിക്കായി
ഒരു കൈപ്പിടിതാങ്ങിനായി പരതി മെല്ലെ

ഇരുളിന്‍ അഗ്ഗാധതയില്‍
തിരഞ്ഞു നിന്‍
സാമീപ്യ സുഗന്ധത്തിനായി

കരകവര്‍ന്ന കടലിന്‍
രോഷ മടങ്ങിയില്ല
കിനാവു പെയ്യ്തു  മനമെന്തേയിതറിഞ്ഞില്ല

ഓരോ രേഖയിലും
ബിന്ദുക്കളുടെ എണ്ണം
അനന്ത കോടി ,,,ഞാനൊറ്റ

കാതില്‍ മര്‍മ്മരം ഓതി
കടന്നകന്നു മെല്ലെ
ദൂതുമായി ഒരു തെക്കന്‍ കാറ്റ്

ഏറെ കേണു വേഴാമ്പൽ .
അവസാനം നീ
എത്തിയില്ലല്ലോ മഴയെ ..!!

നിലവിളക്കിന്‍ തിരിയാളി
തലക്കലെ രാമനാമം മുറുകി
നിറവാഴയിലയിലെ ഉണരാത്ത ഉറക്കം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “