കുറും കവിതകള്‍ 383

കുറും കവിതകള്‍ 383


ഒരു കുടക്കീഴില്‍
നിന്റെ നനഞ്ഞ വലതു ചുമലും
എന്റെ ഇടതും


നിലാചന്ദ്രന്‍
കുളിര്‍ തെന്നല്‍
ഒരു ചെറുകിളി കൂട്ടിലിരുന്നു  വിറച്ചു

കൈത പൂത്തപ്പോള്‍
കാറ്റുമെല്ലേ തൊട്ടകന്നു.
വെലിപ്പരത്തിപ്പുവ്  നാണിച്ചു ...

മഞ്ഞില്‍, മല
മുന്നോട്ടും പിറകോട്ടും
ഒളിച്ചു കളിച്ചു

 മഞ്ഞില്‍ പുതപ്പില്‍
ഒളിച്ച  മലയില്‍
അമ്പല മണി മുഴങ്ങി

വിളക്കുകള്‍ അണഞ്ഞു .
പടപ്പാളയം ശാന്തം .
ചിവിടുകള്‍ ചിലച്ചുകൊണ്ടേയിരുന്നു  .

പെട്ടന്നുള്ള ഇരുട്ടിലാക്കല്‍
കാവല്‍ മാടത്തിലെ റാന്തലില്‍
മഴപ്പാറ്റകള്‍ പൊതിഞ്ഞു

ഒന്നാം തീയ്യതി രാത്രി
അടഞ്ഞ ഷട്ടറിന്‍ മുന്‍പിലെ
പരസ്യ പലക പുഞ്ചിരിച്ചു

അമ്പലത്തിന്‍ മൗനമുടച്ചു
മണി മുഴങ്ങി
മഴ കുട്ടൂ ചേര്‍ന്നു

Comments

അനായാസമായി ഈ ഹൈകു കവിതകള്‍ എങ്ങനെയാണ് എഴുതുന്നത്‌.
എനിക്കല്‍ഭുതം!!!
അഭിനന്ദനങ്ങള്‍...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “