കുറും കവിതകള്‍ 391

കുറും കവിതകള്‍ 391

സ്വതന്ത്ര ദിനപരേഡില്‍
ബാന്റിന്‍ താളത്തില്‍
വൃദ്ധസൈനികന്‍ ഞൊണ്ടുന്നു

ഹൈവേയിലെ സ്റ്റോപ്പില്‍
എന്‍ ചായക്കോപ്പയില്‍
മല മിന്നിമറയുന്നു നിഴലായി

ധാന്യപ്പുര
പശുവിന്‍ മണി
മന്ദം  കിലുങ്ങി

ചുഴി നിറഞ്ഞു
ശക്തിയായ കാറ്റിൽ
വട്ടമിട്ടു നങ്കൂരമില്ലാതെ വഞ്ചി

ഗ്രീഷ്മാകാശത്തിലെ
നക്ഷത്ര തിളക്കം
അവളുടെ കണ്ണുകളില്‍

കുരുത്തോലപ്പെരുന്നാള്‍ ഞായര്‍
കാലു ചൊറിഞ്ഞു കൊണ്ട്
പള്ളി ബെഞ്ചില്‍

ഓർമ്മ ദിവസം
ഒരു ഇലയനക്കവുമില്ല..
ബന്ധുക്കൾ മൗനമായി വന്നുപോയി


തുറന്ന കളിത്തട്ട്
നിലാവെട്ടത്തിൽ
ഇളകിയാടുന്നു ഈയാം പാറ്റ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “