കുറും കവിതകള്‍ 403

കുറും കവിതകള്‍ 403

ഋതുവിന്‍ നടനം
ചിതയില്‍ ചിതറുന്നു
കരിഞ്ഞയിലയുടെ പതനം

നീല ജലാശയത്തില്‍
ഓളങ്ങള്‍ തീര്‍ക്കുന്നു
താമരയിതളില്‍ വണ്ടനക്കം

മൂകത മൂടുന്നു
അഴലിന്‍ ആഴങ്ങളില്‍
രതിനിര്‍വ്വേദം

കാറ്റൊടി കളിക്കുന്നു
കന്നിപ്പാടത്തു നിറയെ
കതിര്‍ കൊത്താന്‍ പച്ചക്കിളികള്‍

പൂങ്കുളിരലകള്‍
തഴുകിടുന്നു മോഹം .
വയല്‍ വരമ്പുകളില്‍

കറുത്തവാവിനു
കുടണയാന്‍ കാത്തിരിക്കുന്ന.
കുറത്തിയവള്‍ക്ക് കനവുകളായിരം.

തേനും വയമ്പും
തെനപ്പൊടിയും
മലങ്കാളിക്ക് കുരുതി

അന്തിവെയിലിനഴകാം
മൈനകള്‍ മൂളുന്നു
വിരഹമോ ശോകമോ


നിലാവിന്‍ ഇതളും
ഇതള്‍ ചൂടിയ മങ്കയും
കാടിന്നുത്സവം

മാരുതനണഞ്ഞു
രാക്കിളിയുണര്‍ന്നു
ഉഷസണയുകയായി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “