കുറും കവിതകള്‍ 378

കുറും കവിതകള്‍ 378

ജീവിത കയങ്ങളിലെ
നോവിന്‍ ആഴമളന്നു
സന്ധ്യയിലുടെ നീങ്ങി വഞ്ചി

കാതോര്‍ത്തു നിന്നു
അരുവിയുടെ താളത്തിനൊത്ത്
അകലെ കിളികളുടെ കരച്ചില്‍

മലയിറങ്ങി വന്ന
കുളിരുമായി നിശ്ച തടാകം
മനസ്സില്‍ കടലിരമ്പി

ദേശാടന കിളികള്‍
ചിതറി പറന്നു .
വെടിയൊച്ച മാറ്റൊലികൊണ്ടു.

ഒരുമയുടെ ദാഹപകര്‍ച്ച കണ്ടു
നിശ്ചലമായി ഒഴുകി പുഴ .
അകലെ മലമുകളില്‍ മൃഗരോദനം

പറന്നിറങ്ങുന്ന വിശപ്പ്‌
കൊത്തി പെറുക്കുന്നു കുഞ്ഞികുരുവികള്‍
ജീവിത ചക്രം .

ഒറ്റക്ക് തപസിരിക്കുന്ന
ജലാശയ ഛായ.
പ്രകൃതിയുടെ മുഖ ചിത്രം

ഇരുളിലായി
ഒരു ചെറു പുഞ്ചിരി .
അര്‍ദ്ധേന്ദു ....

മഴയിരമ്പി ..
കാശിക്കുപോകാന്‍
മണ്ണാങ്കട്ടയെ കാത്തു കരീല

ചക്രവാള പെരുമ .
ഉദിച്ചുയരുന്നു
പ്രത്യാശയുടെ കിരണങ്ങള്‍

ചീവിടും നരിച്ചീറും
കൂട്ടിനായി കാവൽമാടത്തിൽ.
ഒപ്പം അവളുടെ ഓര്‍മ്മകള്‍ മയങ്ങി.

കയറ്റം അറിയാതെ
ഭക്തിയുടെ പടവുകള്‍
വിശ്വാസത്തിന്‍  ദൃഢത 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “