എന്‍ തൂലികതുമ്പിലെ നീ
എന്‍ തൂലികതുമ്പിലെ നീ
കളിമണ്ണാല്‍ തീര്‍ത്ത
ഉടഞ്ഞ സ്വപ്നങ്ങളില്‍
നിന്റെ മുഖം വേറിട്ട് നിന്നു
നിന്റെ കണ്ണുകളുടെ
ആഴം ഞാന്‍
മറച്ചു
നിശ്വാസങ്ങളുടെ
ധാരയാല്‍ ഞാന്‍
തെന്നിയകന്നു
പുഞ്ചിരിയുടെ
തിളക്കത്തില്‍ ഞാന്‍
മിന്നി
നിന്റെ ചുണ്ടുകളുടെ
താളത്താല്‍
ഞാന്‍ നൃത്തം വച്ചു
നിന്റെ നിഴലിന്റെ
മറവിലുടെ
ഞാന്‍ നടന്നു
കളിമണ്ണാല്‍ തീര്‍ത്ത
ഉടഞ്ഞ സ്വപ്നങ്ങളില്‍
നിന്റെ മുഖം വേറിട്ട് നിന്നു
നിറങ്ങള്‍ ഒരിക്കലും
കണ്ണുകെട്ടി കളിച്ചില്ല
നമ്മുടെ പ്രയാണത്തില്‍
നിന്റെ മുദ്രണമാര്‍ന്ന
ഓര്‍മ്മകളില്‍
ഞാന്‍ സന്തോഷിക്കുന്നു
നിനക്കറിയില്ല
എന്റെ സ്വപ്നത്തില്‍
നിറഞ്ഞു നില്‍ക്കുന്നു
നിനക്കറിയില്ല
നിനക്കായി ഞാന്‍
തുറന്നിട്ടു എന്‍ ഹൃദയം
നിമിഷങ്ങളുടെ ഇടയില്‍
വേര്‍പെട്ടു അകലുമ്പോള്‍
വാതായനങ്ങളുടെ കരച്ചില്‍
നീ കേട്ടില്ല അല്ലെ
നീ വാക്കാല്‍ നോവിച്ചു
ഞാന്‍ മഷിയാല്‍
മുറിവേല്‍പ്പിച്ചു
നിനക്കായി നിനക്കായി മാത്രം
എന്‍ തൂലിക
ചലിക്കുന്നു കവിതേ
Comments