കുറും കവിതകള്‍ 386

കുറും കവിതകള്‍ 386

എന്നെ പറ്റിക്കേണ്ട
എല്ലാമെനിക്കറിയാം
പശുവിന്‍ അകിട്ടില്‍ മിഴിനട്ട്  ബാല്യം

ഉണ്ണികണ്ണന്റെ മുന്നില്‍
ഉണ്ണാന്‍ ഇരുന്നൊരു
പുഞ്ചി പാലമൃതം

പ്രകൃതിയുടെ
ഐക്യമത്യം
നീര്‍ ഉറുമ്പിന്‍ പാലം

സ്വപ്‌നങ്ങള്‍ പറന്നുയര്‍ന്നു
ലോഹ പക്ഷിയെ കണ്ടു
നെടുവീര്‍പ്പുകള്‍

എന്നാലും എന്റെ കൃഷ്ണാ
എത്ര ഉഷ്ണം സഹിച്ചു
നിന്നിലേക്കു അണയാന്‍ തൃഷണ

തെക്കന്‍ കാറ്റിന്റെ ഈണം
മുളംകാടുകള്‍ പാടി
തവളകളും ചീവിടും ശ്രുതി മീട്ടി

അവധികഴിഞ്ഞപ്പോൾ
മനസ്സും ശുന്യം
കമ്പ്യൂട്ടർ സ്ക്രീനും

തണുത്ത പ്രഭാതം
നടുവിന് വേദനയുമായി ഉണര്‍ന്നു
ഒപ്പം പുച്ചയും മെത്തമേല്‍

ചൂട് കൂടി
കൈയെത്തായിടത്തു
ചൊറിച്ചില്‍

ശരത് കാല  മഴ
കരീലയാല്‍ മൂടി
കൈസറുടെ ശവക്കുഴി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “