കുറും കവിതകള്‍ 404

കുറും കവിതകള്‍ 404


കുളിര്‍കാലക്കാറ്റേറ്റു
അരിപ്പൊടി കോലം വരക്കുന്നു
അഗ്രഹാരപ്പെണ്‍ കൊടി

മന്ദാരക്കരയിലായി
പുളകം ചൊരിയും
കിന്നാരക്കിളി പാട്ടുപാടി

കൊത്തങ്കല്ലാടിയും
മുത്തശ്ശിക്കഥയിൽ മയങ്ങും
ബാല്യമിന്നെവിടെ

നിന്‍ മിഴി പൊയ്കയില്‍
നീലാംഭുജമായ്  വിരിയുമ്പോള്‍
കരിവണ്ടാകുവാന്‍ മോഹം

വിശപ്പിന്‍ പാല്‍മണം
ഇഴയുന്നു അകിടിന്‍ ചുവട്ടിലേക്കു
അജവും ഗജവും മനുജനുമൊരുപോല്‍

വിശപ്പിന്‍ കാത്തിരുപ്പ്
അമ്മവരുവോളം
നയനരസം ജീവിതം

അകിടിലെ അമൃതം
ജീവന്റെ തുടിപ്പു
ക്ഷീരം ക്ഷണമകറ്റും വിശപ്പ്‌

മിഴിവാതില്‍ തുറന്നു
സ്വപ്ന രാവുറങ്ങി
പാതിരാവനമുല്ല പൂത്തു

ശിശിരമുണര്‍ന്നു
പൂവെയില്‍ ഇക്കിളികൂട്ടി
പ്രണയ സ്വപ്നമകന്നു

മൗനമലിയും
താഴവാരമധുരം
ശലഭാഘോഷം

കരിമേഘങ്ങളില്‍
മാരിവില്‍തോരണം
മനംപീലിവിടര്‍ത്തിയാടി

തിരവന്നുതന്നുപോയി
ചിപ്പിയില്‍ വിടരും
പവിഴപ്പോന്ന്‍

ആകാശപൂവിരിഞ്ഞു
മലങ്കാവിലുത്സവ മേളം
കന്നിപ്പെണ്ണിന്‍ കവിളില്‍ നാണം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “