മലനാട്
മലനാട്
മൂന്നടി വാങ്ങി
ചവുട്ടി ഉയര്‍ത്തിയ
മഴുവെറിഞ്ഞ മണ്ണില്‍
പ്രകൃതിമാര്‍ത്തടമിറ്റിച്ച
മലസ്തനത്തിന്‍ അമൃത പ്രവാഹം
നെയ്യാറും പമ്പയും
പ്രകൃതി വഴിയറിഞ്ഞു
നല്‍കിയ മലനാടിന്‍
മാസ്മര മോഹന ദൃശം
കടലോരങ്ങളില്‍ ''ഓലപ്പീലി ചൂടി ''
കൈയ്യാട്ടി വിളിക്കും
കേരവൃക്ഷ സഞ്ചയങ്ങളും
മോഹിനിയാട്ടം കഥകളി,
തെയ്യം തിറകളുടെ തിരനോട്ടങ്ങള്‍
കൈകൊട്ടിയാടും മാലേയ കുളിര്‍
താരാട്ടു പാടിയുറക്കിയും
തുള്ളലാല്‍ കഥപറഞ്ഞും
അഭിമാന പൂരിതമാക്കിയ
വഞ്ചിനാടിന്‍ വാച്യഭംഗി
വര്‍ണ്ണിക്കാന്‍ വാക്കുകള്‍
വരികള്‍ പോരായെന്നാല്‍
Comments