''ആശ്ചര്യം''

 ''ആശ്ചര്യം''


ഞാന്‍ പറന്നു കയറി
ഇരുളിനെ പുണര്‍ന്നു

മുങ്ങി പൊങ്ങി
കടലോളം ചിന്തകളില്‍
.
അസ്തിത്വത്തിനായി
ധ്യാനനിരതനായി

അലഞ്ഞു നടന്നു
എന്റെ അതിരുകള്‍ക്ക് മീതെ
അറിയാത്ത തേടലുകള്‍

അറിയുവാനായി  പ്രാപ്യമായ
ജീവന്റെ പൊരുളിനായി
.
ജനിച്ചും
കുടിച്ചും ഭക്ഷിച്ചും
ആഹ്ലാദിച്ചും
മരണത്തോടു ചേരുന്നു

എന്തിനായി
കള്ളം പറയുന്നു
വഴക്കുകള്‍ മുറുകി
കൊല്ലുന്നു വെറുതെ

ഒരുനിമിഷം പോലും
സ്വയയിച്ഛയാല്‍ നീളാത്ത
ജീവന്റെ തുടിപ്പിനെ നീട്ടാനാവാതെ
.
അങ്ങിനെ കടന്നു പോകുന്ന
സമയത്തിനും കാലത്തിനൊപ്പം
പകച്ചുനില്‍ക്കുന്നു
അല്‍ഭുത സ്തംദനായി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “