കുറും കവിതകള്‍ 394

കുറും കവിതകള്‍ 394


വിശപ്പെന്ന കാട്ടാളന്‍
വീണ്ടും അമ്പെയ്യ്തു
മാനിഷാദായെന്നുപറഞ്ഞിട്ടുകെട്ടില്ല


വിരലിന്‍ തുമ്പില്‍ തുങ്ങിയ
യാത്രകളില്‍
ഇച്ഛനിറവേറ്റും അച്ഛന്‍

ഉണ്ണിക്കു അപ്പം
തിന്നാനാശ
കീശേലും മേശേലും  കാശില്ല

താഴവാരങ്ങളിലാകെ
തേയില മണക്കുന്നു .
നോവിന്‍  ചാലുകളില്‍

അടങ്ങാത്ത ദാഹത്തോടെ
കണ്ണാടി നോക്കുന്നു.
അടക്കാമരം

ജീര്‍ണ്ണതയില്‍
ധാരയും കാത്തു
ഒക്കണം കൊട്ടപ്പന്‍

കൌസല്യ സുപ്രഭാത
രുചി പകരുന്നു
ഗ്രാമീണ ചായക്കട

ബാല്യം മുതല്‍
തുടരുന്ന ചങ്ങാത്തം.
വൃദ്ധസദനയാത്ര വരെ


നനകല്ലിലിരുന്നൊരു കാക്ക
വിളിച്ചു കുവുന്നു
വിശക്കുന്നു വിരുന്നുകാരാ

ഇരുളകറ്റാന്‍
പണി പ്പെടുന്നൊരു
കാറ്റിലകപ്പെട്ട തിരിനാളം

പൂരത്തിന്‍ ആരവമില്ലാത്ത
മൗനം പേറുന്ന
വടക്കുംനാഥന്റെ നട

സന്ധ്യാരാഗം കേട്ടു
മയങ്ങാനോരുങ്ങുന്ന
പുല്‍കൊടി തുമ്പിന്റെ മൗനം

തൊട്ടാല്‍ ഞാന്‍ വാടുമേ
മനസ്സിന്റെ താഴ്വാരത്തില്‍
വിരിഞ്ഞൊരു നോവിന്‍ പൂ

മുച്ചാടന്‍
വഴിയരികില്‍
വിശപ്പിന്‍ കാത്തിരിപ്പു  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “