കുറും കവിതകൾ 374

കുറും കവിതകൾ 374


നിശാപക്ഷികളുടെ
മൃദുസംഗീതം
വിടരുന്ന പനിനീർപൂ

ഒരു നടുക്കം
കറുത്ത പക്ഷികൾ
പൂക്കൾ ചിന്നിച്ചിതറി

കൊടുംകാറ്റിനു ശേഷം
നിശബ്ദത
തവളകളും ഉറക്കമായി

കാറ്റിന്റെ ശബ്ദം
കരീലയിലുടെ
കിളികള്‍ പാടി സന്ധ്യാരാഗം

വെള്ളം തിളക്കുവോളം
കാത്തിരുന്നു വിശപ്പുമായി .
അകലെയെവിടെയോ ഒരു കിളി പാടി...

ഇന്നു കാലത്ത്
എന്റെ ചായക്കോപ്പയില്‍
ഇടിമിന്നലുമായി കറുത്ത മേഘങ്ങള്‍

പാതയെ  ചിത്രാങ്കിതമാക്കി
സൂര്യൻ
ഇലയിൽ പച്ചക്കുതിരകൾ..

കുളത്തിലായി ഒരു ചെറു തിര
ഹംസം ചിറകുയര്‍ത്തി
ആകാശം ലക്ഷ്യമാക്കി


കുരുമുളക് വള്ളികളില്‍
മുഴയുള്ള വിരലുകള്‍ ....
ശരത്കാല കുളിര്‍.. 

Comments

സുന്ദരം ഈ ധ്യാനകവിതകള്‍!!!
വീണ്ടും വരാം..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “