സന്ധ്യാകണിക
സന്ധ്യാകണിക
മഞ്ഞിൻ നിഴലിൽ സന്ധ്യാകണിക തെളിയുന്നു
നദിയിലെ ഓളങ്ങൾ നൃത്തം വെക്കുന്നു
മലകൾക്കിടയിലുടെ മഴവിൽ നിറങ്ങൾ വിതറി
വർഷ കാറ്റിൽ ഓർമ്മകൾ പുഞ്ചിരിക്കുന്നു
പ്രകൃതിയുടെ പച്ചപ്പ് ഹൃദയത്തെ സ്പർശിക്കുന്നു.
പുലരിയുടെയും കാറ്റിന്റെയും ഗന്ധം പടരുന്നു
കുളിരുള്ള കാടുകൾ സാന്ദ്രമായ സംഗീതം പാടുന്നു
ചിറകുള്ള പക്ഷികൾ മന്ദഗതിയിൽ പറന്നു പോകുന്നു
പാതിരാപ്പൂവുകൾ പൊഴിഞ്ഞുവീണു മണ്ണിനു മണം പകരുന്നു
നക്ഷത്ര പ്രകാശം വിതറി തന്മാത്ര തിളങ്ങുന്നു
വേനൽമഴയുടെ ഓർമ്മ പകർന്നു മധുരം സൃഷ്ടിക്കുന്നു
സന്ധ്യാകണികയുടെ കിരണം ഹൃദയത്തിൽ സന്തോഷം നൽകുന്നു
ജീ ആർ കവിയൂർ
08 01 2025
( കാനഡ , ടൊറൻ്റോ)
Comments