ജാലകം തുറന്നപ്പോൾ” (പ്രണയ ഗാനം)
“ജാലകം തുറന്നപ്പോൾ” (പ്രണയ ഗാനം)
ജാലകം തുറന്നപ്പോൾ കാറ്റ് വന്നു
നിന്റെ ഓർമ്മ ചിറകു വിടർത്തി
നീലവാനിൽ പക്ഷികൾ മധുരഗാനം പാടി
ഹൃദയം നിന്റെ സാന്നിദ്ധ്യത്തിൽ നൃത്തം ചെയ്തു
പൂക്കൾ വിരിഞ്ഞ് സുഗന്ധം പകർന്നു
മണ്ണിൻ മണം കുളിർവാനിൽ പകരുന്നു
തണൽ പന്തലിൽ നമ്മൾ ചിരിച്ചുകൊണ്ട് നിൽന്നു
സൗമ്യരാശിയിൽ പ്രണയം വിരിഞ്ഞു
നദീതീരത്ത് മൃദു ശബ്ദം ഒഴുകുന്നു
മേഘമുകിലുകൾ നീലവാനിൽ നിറയുന്നു
രാത്രി മഴ നീരാൽ കണ്ണു നനഞ്ഞപ്പോൾ
ഹൃദയം നിന്റെ സ്പർശത്തിൽ ലയിച്ചു
ജീ ആർ കവിയൂർ
22 01 2025
(കാനഡ, ടൊറൻ്റോ)
Comments