എന്നെ തന്നെ തേടുന്ന ഞാൻ ( വിരഹ ഗാനം )

 എന്നെ തന്നെ തേടുന്ന ഞാൻ

 ( വിരഹ ഗാനം )


ഓ ഓ ഓ ഓ 

ആ ആ ആ ആഹ 

നീ ഇല്ലാത്ത ലോകത്ത് ഞാൻ  

എന്നെ തന്നെ തേടുന്നു


തേടി അലഞ്ഞു ഞാൻ

നിൻ ഹൃദയ കവാടത്തിലേക്ക്

ഉള്ള വഴിക്കായി, അവസാനം

മറന്നു പോയി എന്നെ തന്നെ(X2)


നീ ഇല്ലാത്ത ലോകത്ത് ഞാൻ  

എന്നെ തന്നെ തേടുന്നു


എങ്ങും എത്തിക്കുന്നില്ല എന്നെ

എന്തെ ഇങ്ങിനെ അറിയില്ല

എത്ര ജന്മമായീ ഈ തിരയൽ

ഏകാന്തതയുടെ അപാരതയിൽ(X2)


നീ ഇല്ലാത്ത ലോകത്ത് ഞാൻ  

എന്നെ തന്നെ തേടുന്നു


നിന്റെ നിശ്വാസം കേൾക്കാൻ

നിശബ്ദത പോലും കാതോർക്കുന്നു

എൻ കണ്ണീരിൽ മുങ്ങിയ രാവുകൾ

പകലുകളാകാൻ മടിക്കുന്നു(X2)


നീ ഇല്ലാത്ത ലോകത്ത് ഞാൻ  

എന്നെ തന്നെ തേടുന്നു..


നീ ഇല്ലാത്ത ഈ നിമിഷങ്ങൾ

എന്റെ കാലത്തെ പോലും മറക്കുന്നു

സ്നേഹം മാത്രമായിരുന്നു സത്യം

പക്ഷേ വഴിതെറ്റി പോയി ജീവിതം(X2)


നീ ഇല്ലാത്ത ലോകത്ത് ഞാൻ  

എന്നെ തന്നെ തേടുന്നു




ജീ ആർ കവിയൂർ 

20 01 2026

(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “