യമധർമ്മവും ഹരി ഓമും(ധ്യാന കവിത)

യമധർമ്മവും ഹരി ഓമും
(ധ്യാന കവിത)

ഹരി ഓം ഹരി ഓം, ഹൃദയം ശാന്തമാകട്ടെ
നാമത്താൽ ഭയം അകലട്ടെ, സ്നേഹം നിറയട്ടെ

യമൻ ഭയമല്ല, ധർമ്മത്തിന്റെ മുഖമാണ്
കർമ്മത്തിന്റെ തൂക്കം കൈവശം വച്ച ന്യായമാണ്
സൂര്യസഞ്ജ്ഞാപുത്രൻ, ധർമ്മത്തിന്റെ കാവൽക്കാരൻ
കാലത്തിന്റെ കണക്കു ചോദിക്കുന്ന ധർമ്മരാജൻ (x2)

ശനിയും സഹോദരൻ, ശിക്ഷയല്ല അദ്ധ്യാപകൻ
അതിജീവനത്തിനുള്ളിൽ തന്നേ ബോധം നൽകുന്ന നിയന്ത്രണം
പാപം ചൂണ്ടിക്കാണിക്കാനും, പുണ്യം ഉയർത്തിപ്പിടിക്കും
മൗനമായി വഴിതെളിക്കും, ധർമ്മം പഠിപ്പിക്കും (x2)

ജീവിതത്തിനുള്ളിൽ തന്നേ ബോധം നൽകുന്ന നിയന്ത്രണം
പാപം ചൂണ്ടിക്കാണിക്കും, പുണ്യം ഉയർത്തിപ്പിടിക്കും
മൗനമായി വഴിതെളിക്കും, ധർമ്മം പഠിപ്പിക്കും (x2)

“അയ്യോ” എന്നു വിളിക്കുമ്പോൾ വിറയലാണ് ഉണരുന്നത്
“ഹരി ഓം” മന്ത്രിക്കുകിൽ ഹൃദയം ശാന്തമാകുന്നു
ഹരിയുടെ നാമത്താൽ യമനും അകന്നിടും
ധർമ്മത്തിൻ വഴിയാലെ, ഭയം അകന്നീടും (x2)

ഹരി ഓം ഹരി ഓം — ഇതാണ് നമ്മുടെ ധർമ്മം
സ്നേഹവും സത്യവും ചേർന്ന ധ്യാനമാർഗ്ഗം (x2)

ജീ ആർ കവിയൂർ 
14 01 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “