26 01 2026– കവിതയിലേക്ക് ഒരു ചിന്ത
26 01 2026– കവിതയിലേക്ക് ഒരു ചിന്ത
സമയത്തിന്റെ ഒരു വൃത്തം,
ആരംഭവും അവസാനവും ഒരുപോലെ,
ദിനം തന്നെ തന്നിലേക്ക് മടങ്ങുന്നു,
ക്ഷണത്തിൽ ശാന്തമാകുന്നു പ്രതിബിംബത്തിൽ മുറുകുന്നു.
ഓരോ അക്കത്തിനു ഒരു ഹൃദയമിടിപ്പ്,
ഓരോ പൂജ്യവും ഒരു നിൽപ്പ്,
ചിന്തകൾ തുടങ്ങിയത് പോലെ തിരികെ വരുന്നത് പോലെ,
കവിതകൾ തുടക്കം ആയിടത്തുതന്നെ അവസാനിക്കുന്നത് പോലെ.
കലണ്ടർ നേടുവീര്‍പ്പു വിടുന്നു:
സമയത്തിലും സമത്വം ഉണ്ട്,
കഴിയുന്ന അവസരത്തിലും തിരിച്ചുവരവ് ഉണ്ട്.
എന്നാൽ,
സമയത്തിനാകെ അതിന്റെ ആയ ശക്തി ഉണ്ട്.
ജീ ആർ കവിയൂർ
26 01 2026
(കാനഡ , ടൊറൻ്റോ)
Comments