അധരപീയൂഷം (ഭക്തി ഗാനം)

അധരപീയൂഷം (ഭക്തി ഗാനം)

അധരപീയൂഷം, കൃഷ്ണാ
ഹൃദയനാദമായ മുരളീധരാ
അധരപീയൂഷം, കൃഷ്ണാ
കരുണാസാഗരാ, ശ്യാമസുന്ദരാ
കൃഷ്ണാ കൃഷ്ണാ നാരായണാ 

മധുരമായി നുകർന്ന പാഴ്മുളം തണ്ടിന്റെ
മോഹന നാദം മഴപെയ്യും പോലെ
വൃന്ദാവനമുണരും ഓരോ ശ്വാസത്തിലും
നിന്റെ സാന്നിധ്യം അമൃതമായൊഴുകുന്നു(X2)

അധരപീയൂഷം, കൃഷ്ണാ
ഹൃദയനാദമായ മുരളീധരാ
അധരപീയൂഷം, കൃഷ്ണാ
കരുണാസാഗരാ, ശ്യാമസുന്ദരാ
കൃഷ്ണാ കൃഷ്ണാ നാരായണാ 

മനോഹര ജന്മമേ നിനക്ക് വന്നൊരു ഭാഗ്യം
ഗോപികഹൃദയം പാടുന്ന സൗഭാഗ്യം
മാലോകരിൽ എത്ര പേർക്കുണ്ട്
ഈ ദിവ്യനാദം കേൾക്കുവാൻ യോഗം (X2)

അധരപീയൂഷം, കൃഷ്ണാ
ഹൃദയനാദമായ മുരളീധരാ
അധരപീയൂഷം, കൃഷ്ണാ
കരുണാസാഗരാ, ശ്യാമസുന്ദരാ
കൃഷ്ണാ കൃഷ്ണാ നാരായണാ 
 

കണ്ണനേ നീയല്ലോ കർമ്മവിമോചനകൻ 
കണ്ണീരിലുമെൻ ജീവൻ ആശ്വാസം
നാമം ജപിച്ചാൽ നിഴലായ് നീ കൂടെ
ശരണാഗതർക്കു നീ കരുണാരസം(X2)

അധരപീയൂഷം, കൃഷ്ണാ
ഹൃദയനാദമായ മുരളീധരാ
അധരപീയൂഷം, കൃഷ്ണാ
കരുണാസാഗരാ, ശ്യാമസുന്ദരാ
കൃഷ്ണാ കൃഷ്ണാ നാരായണാ 



ജീ ആർ കവിയൂർ 
09 01 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “