ദാരിദ്ര്യം
ദാരിദ്ര്യം
ചെറു പൈതൽ അത്താഴം കിട്ടാതെ കാത്തുനിൽക്കുന്നു
തെരുവിലെ കുഞ്ഞുങ്ങളുടെ പുഞ്ചിരി ദൂരെയായി മങ്ങുന്നു
മണ്ണിൽ ചേരാനാവാതെ പഴകിയ വസ്ത്രങ്ങൾ കൂമ്പാരമാകുന്നു
കണ്ണീരിൽ നനഞ്ഞ ദുഃഖങ്ങൾ മൗനമായി സംസാരിക്കുന്നു
കൈകൾ നീളുന്നു ഒരു കഷണം ആഹാരത്തിനായി
വർഷങ്ങളോളം കാത്തിരുന്ന കാറ്റും ശൂന്യമായി മാറുന്നു
ദാരിദ്ര്യഭാരത്തിൽ വീർപ്പുമുട്ടുന്ന വീടുകൾ
വെളിച്ചം അറിയാതെ ഇരുട്ടിൽ മുങ്ങുന്നു
വറ്റിയ പുഴയിൽ ദാഹം നിലവിളിക്കുന്നു
വേനൽക്കാറ്റിന്റെ കുളിർ പോലും ആശ്വാസമാകുന്നില്ല
തണുത്ത രാവിൽ വിശപ്പ് താളമിട്ട് തുടരുന്നു
ദാരിദ്ര്യം ഹൃദയത്തിൽ മായാത്ത അടയാളം കുറിക്കുന്നു
ജീ ആർ കവിയൂർ
08 01 2025
( കാനഡ , ടൊറൻ്റോ)
Comments