മൗനം കൂടുകൂട്ടി (വിരഹ ഗാനം)
മൗനം കൂടുകൂട്ടി
(വിരഹ ഗാനം)
മാനമിരുണ്ടു മനം നൊന്തു
ഉള്ളകത്തിലെ കാവിൽ
ആരോരും കേൾക്കാതെ
പുള്ളോർ കുടം തേങ്ങി
നിഴൽ പോലും വഴിതെറ്റി
എണ്ണ വറ്റിയ വിളക്കുകൾ
കരിത്തിരി പുകയായി മെല്ലെ
വെളിച്ചം മടങ്ങി, മൗനം കൂടുകൂട്ടി(X2)
മാനമിരുണ്ടു മനം നൊന്തു
ഉള്ളകത്തിലെ കാവിൽ
ആരോരും കേൾക്കാതെ
പുള്ളോർ കുടം തേങ്ങി
കരിവളകൾ വീണുടഞ്ഞു
മറന്നുവച്ച ചിരികൾ
കാറ്റിൽ തിരികെ ഒഴുകി
കണ്ണീരായി നിലം തൊടുന്നു(X2)
മാനമിരുണ്ടു മനം നൊന്തു
ഉള്ളകത്തിലെ കാവിൽ
ആരോരും കേൾക്കാതെ
പുള്ളോർ കുടം തേങ്ങി
പങ്കിട്ട നിമിഷങ്ങൾ
സ്വപ്നമായി തളരുന്നു
ഉറങ്ങാത്ത കിടന്ന രാവുകൾ
പാതിരാ പുള്ളുകൾ കരഞ്ഞു(X2)
മാനമിരുണ്ടു മനം നൊന്തു
ഉള്ളകത്തിലെ കാവിൽ
ആരോരും കേൾക്കാതെ
പുള്ളോർ കുടം തേങ്ങി
കാലം മുന്നോട്ട് നീങ്ങുമ്പോൾ
ഹൃദയം വല്ലാതെ താളമിട്ടു
ഒറ്റപ്പെടലിൽ സംഗീതമായി
ജീവിത വഞ്ചി ഉലഞ്ഞു (X2)
മാനമിരുണ്ടു മനം നൊന്തു
ഉള്ളകത്തിലെ കാവിൽ
ആരോരും കേൾക്കാതെ
പുള്ളോർ കുടം തേങ്ങി.
ജീ ആർ കവിയൂർ
07 01 2026
(കാനഡ, ടൊറൻ്റോ)
Comments