കാറ്റിൻ സ്വരം
കാറ്റിൻ സ്വരം
കാറ്റിൻ സ്വരം മരങ്ങളിലൂടെ താളം പകരുന്നു
പുഴയുടെ സംഗീതം ഓളങ്ങളിൽ തിരതല്ലുന്നു
ചന്ദ്രികയുടെ പ്രകാശത്തിൽ ശാന്തി പരക്കുന്നു
നക്ഷത്രങ്ങൾ തരംഗങ്ങളോടൊപ്പം കൺചിമ്മി തുറക്കുന്നു
വാനത്തിന്റെ നീലിമയിൽ ശബ്ദം പടരുന്നു
മനസ്സിലെ സ്രോതസ്സുകളിൽ സ്വപ്നങ്ങൾ തുളുമ്പുന്നു
ഓർമ്മകളുടെ നിദ്രയിൽ ഒരു ലയമൊഴുകുന്നു
പുലരിയുടെ മൃദുലത ഹൃദയത്തെ പുണരുന്നു
ജീവിതം തനിമയിൽ താളമെടുക്കുന്നു
ഹൃദയം സ്പന്ദനത്തിൽ ഉന്മേഷമേക്കുന്നു
ആശയുടെ തോണിയിൽ രാഗം നിറയുന്നു
നവരാത്രിയിൽ മിഴികളിൽ തെളിയുന്ന ആശ്വാസം
ജീ ആർ കവിയൂർ
16 01 2026
( കാനഡ, ടൊറൻ്റോ)
Comments