പാതിവഴിയിൽ
പാതിവഴിയിൽ
പാതിവഴിയിൽ ഞാൻ നിൽക്കുന്നു
ശ്വാസത്തിൽ ലഹരിയായൊരു ചിരി നിറഞ്ഞു
ചുവടുകളുടെ അർത്ഥം തേടി
അറിയാത്ത അറ്റങ്ങൾ ഞാൻ നോക്കുന്നു
ചിലപ്പോൾ മിഴികൾ താഴോട്ടു വഴുതുന്നു
സ്വപ്നങ്ങൾ വിരിയുന്ന കവാടം തുറക്കുന്നു
മിന്നൽപോലെ ഓർമ്മകൾ കടന്നുപോകെ
നിമിഷങ്ങൾ കാലത്തോടൊപ്പം കളിക്കുന്നു
ജീവിതപഥം വിപുലമാക്കാൻ ഞാൻ തയാറാണ്
ആദ്യ സൂര്യകിരണം കാത്തിരിക്കുന്നു
ഹൃദയത്തിൽ പ്രതീക്ഷയുടെ ദീപം തെളിഞ്ഞ്
ഒരു പുതുമയുള്ള യാത്ര ഉദിക്കുന്നു
ജീ ആർ കവിയൂർ
16 01 2026
( കാനഡ, ടൊറൻ്റോ)
Comments