വളരെ അടുത്ത് (ഗസൽ)

വളരെ അടുത്ത് (ഗസൽ)

ഇത്ര അടുത്ത് വരൂ, ഹൃദയത്തിൽ ഇനി സ്ഥലമില്ല  
ഇനി കാത്തിരിക്കാൻ, ഹൃദയത്തിന് ക്ഷമയില്ല (X2)  

നിശബ്ദ നോട്ടം ഒരു നിമിഷത്തിൽ പറഞ്ഞത്  
ആയിരം വാക്കുകളിലും അത് പ്രകടമാകില്ല (X2)  

രാത്രി മുഴുവൻ ഉണരുന്നു നിൻ്റെ ചിന്തയിൽ  
ഉറക്കം വരുന്നു, പക്ഷേ അവിടെ പ്രഭാതമില്ല (X2)  

സമാധാനത്തിന് ഒരു നിഴൽ ഞാൻ തേടി  
പ്രേമം മാറിയപ്പോൾ വേദനയ്ക്ക് സ്ഥലമില്ല (X2)  

നിൻ്റെ സാന്നിധ്യം എന്റെ സത്വമായി മാറി  
നീയില്ലാതെ, ഈ ലോകത്ത് എനിക്ക് തലമേ ഇല്ല (X2)  

ജി.ആർ. പറയുന്നു, ഇന്ന് ഈ ഗസൽ നിനക്ക് കൈമാറുന്നു  
നീയില്ലാതെ മറ്റാരെയും കാണാൻ കഴിയില്ല (X2)


ജീ ആർ കവിയൂർ 
08 01 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത