ചക്രവാള സ്വരങ്ങൾ
ചക്രവാള സ്വരങ്ങൾ
അഭയം അരുളുന്നു നീല ചിറകുകളിൽ
അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ
ആനന്ദരാഗമെൻ
ആത്മാവു തേടും,
അറിയാതെ വീണ്ടും
അനുരാഗം ഉണരുന്നു.
അഭയം അരുളുന്നു നീല ചിറകുകളിൽ
അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ
ആഴങ്ങളിൽ മൊഴിയായി
ആലാപനം മുഴങ്ങുന്നു,
അണയാത്ത മോഹവുമായ്
അനുഭൂതി സിരകളിൽ പടരുന്നു.
അഭയം അരുളുന്നു നീല ചിറകുകളിൽ
അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ
ആകാശത്തോളം വിരിയും
ആശകൾ തൻ ചിറകിലേറി,
അണയാത്ത സ്വപ്നങ്ങൾ
അകലെ നിന്നെ തേടുന്നു.
അഭയം അരുളുന്നു നീല ചിറകുകളിൽ
അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ
ആരാധനയുടെ നിഴലിൽ
ആലിംഗനമാകെ മൗനം,
അകത്തളങ്ങളിൽ തെളിയും
അമൃതമായൊരു നിമിഷം.
അഭയം അരുളുന്നു നീല ചിറകുകളിൽ
അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ
ജീ ആർ കവിയൂർ
23 01 2026
( കാനഡ, ടൊറൻ്റോ)
Comments