ഉത്സവാനന്തര ശാന്തി (ഭക്തി ഗാനം)
ഉത്സവാനന്തര ശാന്തി
(ഭക്തി ഗാനം)
തൃക്കവിയൂരപ്പാ ശരണം ശരണം
തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ
ഉത്സവത്തിൻ്റെ ഊർജ്ജം നിറഞ്ഞ രാവുകൾ കഴിഞ്ഞു
ഉമാപതി ഉരുച്ചുറ്റൽ പൂർത്തിയായി ശാന്തമായി
ഉത്തമമായി വന്നു പള്ളിവേട്ടയുടെ പുണ്യം
ഉണർവോടെ ആറാട്ടിൻ്റെ തണുപ്പും കഴിഞ്ഞു(X2)
തൃക്കവിയൂരപ്പാ ശരണം ശരണം
തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ
ഉമയോടൊപ്പം വാണരുളുന്ന ദയാമൂർത്തിയേ
ഉപമയോ അലങ്കാരവുമില്ലാതെ ഞാൻ പറയുന്നു
ഉള്ളിലുള്ളത് തുറന്നു വയ്ക്കട്ടെ ഭഗവാനേ
ഉലകജീവിതത്തിന് ഊർജ്ജം പകരുവാൻ നീ കൂടെയിരിക്കേണം(X2)
തൃക്കവിയൂരപ്പാ ശരണം ശരണം
തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ
ഉത്സവക്കൊടികൾ ഇറങ്ങി വഴികൾ ശാന്തമാകുമ്പോൾ
ഉന്മേഷം ഉള്ളിൽ ചേർത്തു ഭക്തനും നിലകൊള്ളുന്നു
ഉറങ്ങാതെ കാത്ത ദിനങ്ങളുടെ സ്മൃതികളോടെ
ഉറച്ച വിശ്വാസം വരും ദിവസങ്ങൾക്ക് കരുത്താകുന്നു(X2)
തൃക്കവിയൂരപ്പാ ശരണം ശരണം
തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ
ഉലകത്തിൻ്റെ നല്ല നടത്തിപ്പിനായി ഭഗവാനേ
ഉചിതമായി സംഹാരവും സൃഷ്ടിയും ചെയ്യുന്നവനേ
ഉഴറുന്ന മനസ്സുകൾക്ക് ശാന്തി നൽകുവാനായി
ഉന്നതബോധത്തോടെ നീ വാഴേണം, ശരണം ശരണം തൃക്കവിയൂരപ്പാ(X2)
തൃക്കവിയൂരപ്പാ ശരണം ശരണം
തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ
ജീ ആർ കവിയൂർ
10 01 2025
( കാനഡ , ടൊറൻ്റോ)
Comments