യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം" (ഗസൽ)
യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം" (ഗസൽ)
യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം, ഞാൻ വരും
എന്റെ ഹൃദയം മുഴുവൻ വിളിച്ചാൽ, ഞാൻ വരും (X2)
പ്രണയമാർന്ന നിന്റെ ഒരു നോട്ടം മതി എനിക്ക്
എല്ലാ ദൂരങ്ങളും ഒരു നിമിഷത്തിൽ മറികടന്ന്, ഞാൻ വരും (X2)
ഒറ്റക്കായി എന്നെ ഓർക്കുക ചിലപ്പോൾ
നിന്റെ മൗനമറിഞ്ഞു, ഞാൻ വരും (X2)
കാലത്താൽ ബന്ധിതനാകുകയോ ഭയം അനുഭവിക്കുകയോ ഇല്ല
നീ എവിടെ വിളിച്ചാലും, ഞാൻ വരും (X2)
എപ്പോഴെങ്കിലും നിന്റെ കണ്ണുനീർ വീണാൽ
അവയെ എന്റെതാക്കി, ഞാൻ വരും (X2)
ജി.ആർ പറയുന്നു, ഇത് അവകാശവാദമല്ല, ഒരു സ്നേഹവലയമാണ്
യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം, ഞാൻ വരും (X2)
ജി.ആർ. കവിയൂർ
2001 2026
(കാനഡ, ടൊറന്റോ)
Comments