മൂകാംബികേ.. (ഭക്തി ഗാനം)
മൂകാംബികേ.. (ഭക്തി ഗാനം)
ഹൃദയ കമലത്തിലേഴും
ഹേമാംബികേ ദേവി മൂകാംബികേ
അമ്മേ ശരണം, ദേവി ശരണം
കൊല്ലൂരിൽ അമരുന്ന മൂകാംബികേ
അക്ഷര ചിമിഴിൽ ദീപമായി വിളങ്ങും
ക്ഷതമില്ലാതെ നാവിനു അമൃതം പകരും
ക്ഷമ സ്വരൂപിണിയാം സരസ്വതിയും നീയേ
ക്ഷിപ്ര പ്രസാദിനിയും നീയേ, അംബിക ദേവി (X2)
ഹൃദയ കമലത്തിലേഴും
ഹേമാംബികേ ദേവി മൂകാംബികേ
അമ്മേ ശരണം, ദേവി ശരണം
കൊല്ലൂരിൽ അമരുന്ന മൂകാംബികേ
എന്നുള്ളിലെ അഹങ്കാരമാം മൂകാസുരനെ നിഗ്രഹിച്ച്
എന്നെ അറിഞ്ഞു കാത്തുകൊള്ളണേ അമ്മേ
എത്ര എഴുതിയാലും പാടിയാലും നിൻ്റെ നാമം മതി വരില്ല അമ്മേ
ഏഴയാം, നീ എനിക്ക് നിത്യം തുണയേകണേ അമ്മേ (X2)
ഹൃദയ കമലത്തിലേഴും
ഹേമാംബികേ ദേവി മൂകാംബികേ
അമ്മേ ശരണം, ദേവി ശരണം
കൊല്ലൂരിൽ അമരുന്ന മൂകാംബികേ
ജീ ആർ കവിയൂർ
09 01 2025
( കാനഡ , ടൊറൻ്റോ)
Comments