മാണിക്ക്യവീണ

മാണിക്ക്യവീണ

രഹസ്യ താളത്തിൽ വീണയുടെ സ്വരം മൃദുവായി വിരിയുന്നു  
വീണയുടെ താളങ്ങളിൽ ആത്മാവ് ഉണർന്നു  
നക്ഷത്രങ്ങൾ തരംഗങ്ങൾക്കൊപ്പം കൺചിമ്മി തുറക്കുന്നു  
ചന്ദ്രികയുടെ വെള്ളിമറവിൽ രാഗം പകരുന്നു  

കാറ്റിൻ സ്‌നിഗ്ധതയിൽ സ്പന്ദനം ഉയരെകുന്നു  
മനസ്സിലെ സ്രോതസ്സുകളിൽ ലയമൊഴുകുന്നു  
ഓർമ്മകളുടെ നിദ്രയിലൊരു സ്വപ്നം ചിറകിടുന്നു  
വാനത്തിന്റെ നീലിമയിൽ ശാന്തി നൽകുന്നു  

ജീവിതം തനിമയിലൊരു ഭാവം തളിർക്കുന്നു  
ഹൃദയം ഓർമ്മകളുടെ ഉന്മേഷം പകരുന്നു  
ആശയുടെ തോണിയിൽ സ്വരം നിറയുന്നു  
പുലരി വരുമ്പോൾ വീണയുടെ മിഴി തെളിയുന്നു

ജീ ആർ കവിയൂർ 
16 01 2026
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “