ഈ ഒഴുക്കിന്റെ അവസാനം(കവിത)
ഈ ഒഴുക്കിന്റെ അവസാനം
(കവിത)
നഗരത്തിന്റെ തിരക്കിൽ ഏകാന്തത
നീ അരികിൽ ഉണ്ടായിട്ടും എന്തേ ഇങ്ങനെ
അണയാതെ കത്തും ദീപം ഉണ്ടായിട്ടും
നീയെന്ന തിരി അണഞ്ഞു പോയതുപോലെ
തിരിഞ്ഞൊന്ന് നോക്കിയാലും തിരിച്ചറിയാൻ
അറിയുന്നു എന്ന് തോന്നിയതെല്ലാം മായുന്നു
അറിവിന്റെ ആഴം തൊടുന്ന വേളയിൽ പോലും
എന്തേ സത്യം അറിയാതെ പോകുന്നു
അകതാരിൽ അക്ഷരനോവിന്റെ
നിർകുമിള പൊട്ടുമ്പോഴല്ലോ
നിശ്ശബ്ദതയിൽ നിന്ന്
നീ—കവിതയായി പിറക്കുന്നത്
വിരൽതുമ്പിൽ വേദന തന്നു നീ മറയുന്നു
കവിതേ, നിന്റെ പെറ്റുനോവ് അനുഭവിക്കുമ്പോൾ
അതുപോലും ഒരു സുഖമെന്ന്
അറിയുമ്പോഴല്ലേ ഞാൻ അറിയുന്നത്
മലയിറങ്ങിവരുന്ന ഉറവ
പെട്ടെന്ന് നിശ്ശബ്ദമായതുപോലെ
എന്റെ ഒഴുക്കും അവിടെ അവസാനിച്ചു.
ജീ ആർ കവിയൂർ
26 01 2026
(കാനഡ , ടൊറൻ്റോ)
Comments