ചിരിയും കണ്ണീരും ( ഗാനം)
ചിരിയും കണ്ണീരും ( ഗാനം)
ചിരിയും കണ്ണീരും ഒരുപോലെ
എൻ ഹൃദയം പഠിച്ച പ്രണയമേ
ചിരിക്കാനും കരയാനും
പഠിപ്പിച്ച പ്രണയമേ
ചിത്രങ്ങൾ ചമക്കും
ചിന്തകളിൽ വിരിയും(X2)
ചിരിയും കണ്ണീരും ഒരുപോലെ
എൻ ഹൃദയം പഠിച്ച പ്രണയമേ
ചിരകാല സ്വപ്നത്തിൻ
ചിറകേറി പറക്കുമ്പോൾ
ചലിക്കാനാവാതെ വീഴുമ്പോൾ
നിശ്ശബ്ദം ചേർത്ത് പിടിക്കും(X2)
നിഴലായി കൂടെ നിൽക്കും
നൊമ്പരങ്ങൾ കേൾക്കും
മുറിവുകളിൽ മൗനം പൂശി
മനസ്സിനെ ചേർത്ത് വയ്ക്കും(X2)
ചിരിയും കണ്ണീരും ഒരുപോലെ
എൻ ഹൃദയം പഠിച്ച പ്രണയമേ
വാക്കുകളില്ലാതെ പറയുന്ന
വേദനയുടെ അർത്ഥങ്ങൾ
അവസാന ശ്വാസം വരെ
ഹൃദയത്തിൽ പതിക്കും(X2)
ചിരിയും കണ്ണീരും ഒരുപോലെ
എൻ ഹൃദയം പഠിച്ച പ്രണയമേ
ജീ ആർ കവിയൂർ
15 01 2026
(കാനഡ, ടൊറൻ്റോ)
Comments