ആൽമരച്ചോട്ടിൽ
ആൽമരച്ചോട്ടിൽ
ആൽമരച്ചോട്ടിൽ കാറ്റ് വീശുന്നു
നിഴലുകൾ മൃദുവായി പാടുന്നു
പൂക്കൾ വിരിഞ്ഞ് സുഗന്ധം പകർന്നു
പക്ഷികൾ മധുരഗാനം പാടി
മണ്ണിൻ മണം കുളിർവാനിൽ പകരുന്നു
തണൽ പന്തലിൽ ശാന്തി നിറയുന്നു
തുളസിപൂവിൽ മഞ്ഞു തുള്ളി തിളങ്ങുന്നു
വീഥികളിൽ വിജനതയുടെ മൗനം കനക്കുന്നു
നദീതീരത്ത് മൃദു ശബ്ദം ഒഴുകുന്നു
മേഘമുകിലുകൾ നീലവാനിൽ നിറയുന്നു
രാത്രി മഴ നീരാൽ കണ്ണു നീർ വാർക്കുന്നു
ഹൃദയം പ്രകൃതിയിൽ ലയിക്കുന്നു
ജീ ആർ കവിയൂർ
22 01 2025
(കാനഡ, ടൊറൻ്റോ)
Comments