നിന്നെ ഓർത്ത് ( ലളിത ഗാനം)
നിന്നെ ഓർത്ത് ( ലളിത ഗാനം)
നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി
മെല്ലെ ഹൃദയം പാടി
നിനവിലോ കനവിലോ കണ്ടു
നിഴലാഴങ്ങളിൽ മൗനമാർന്ന
നിലാമഴ നനഞ്ഞു വന്നവളെ
നിൻ ചിരി ഹൃദയത്തെ അലിയിച്ചു
നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി
മെല്ലെ ഹൃദയം പാടി
കണ്ണുകളിലെ വെളിച്ചം പകർന്നു
മൃദുവായി പ്രണയത്തെ ഉണർത്തി
നക്ഷത്രങ്ങൾ പോലെ രാത്രിയിൽ തെളിഞ്ഞു
ഓർമകളിൽ ഒരു കുളിർ പടർന്നു
നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി
മെല്ലെ ഹൃദയം പാടി
മിഴികൾ സ്പർശിച്ച് നിശ്ശബ്ദ നിമിഷങ്ങൾ പകർന്ന്
തണുത്ത കാറ്റിൽ നിന്നെ ഓർത്ത്
രാവിന്റെ നിഴലിൽ നിൻ വരവ് കാത്ത്
ഉറങ്ങാതെ കിടന്നു
വാക്കുകളില്ലാതെ മൊഴികൾ തേടി
നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി
മെല്ലെ ഹൃദയം പാടി
നക്ഷത്രങ്ങൾ പോലും മിന്നി തെളിഞ്ഞു
ഓർമകളിൽ നിന്നെ വീണ്ടും കാണാൻ ആഗ്രഹിച്ചു
ഉള്ളിലാകെ മധുര നോവ് നിറഞ്ഞു
നിന്റെ സ്പർശനം മിഴികളിൽ പടർന്നു
നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി
മെല്ലെ ഹൃദയം പാടി
ജീ ആർ കവിയൂർ
24 01 2026
( കാനഡ , ടൊറൻ്റോ)
Comments