മാഘമഹോത്സവ വേദിയിൽ
മാഘമഹോത്സവ വേദിയിൽ
അംഗപ്രത്യംഗം ഒരുങ്ങി
ഭാരതപ്പുഴയോരം
മാഘമാസത്തിൻ മാരുതൻ
വീശിയകന്നു പുണ്യഗന്ധം
കൊടി തോരണങ്ങൾ ഒരുങ്ങി
മന്ത്രോച്ചാരണം മുഴങ്ങി
മാമാങ്കമായി സ്മരിച്ചു
കാലത്തിന്റെ അതിജീവനം
ആരതിയോരുങ്ങി
മണികണ്ഠങ്ങളിൽ
നാമജപാതികളാൽ
മാറ്റൊലി കൊണ്ടു
ചക്രവാളമാകെ
പുണ്യനദി സാക്ഷിയായി
ശതകങ്ങളുടെ പ്രാർത്ഥനകൾ
തീരങ്ങളിൽ തെളിഞ്ഞു നിൽക്കും
ആചാരങ്ങളുടെ അമരത്വം
സ്നാനഘട്ടങ്ങളിൽ ലയിച്ചു പോകും
പാപവും ദുഃഖവും അഹങ്കാരവും
മാഘമഹോത്സവം പഠിപ്പിക്കുന്നു
പുതുജീവിതത്തിന്റെ പാത
ഭാരതപ്പുഴയുടെ ഒഴുക്കുപോലെ
തുടരുന്നു സംസ്കാരം
തലമുറകളെ ബന്ധിപ്പിച്ച്
ധർമ്മത്തിന്റെ നിശ്ശബ്ദഗാനം
മാഘമാസ സൂര്യനുദിക്കുമ്പോൾ
ഹൃദയം ശുദ്ധിയാകുന്നു
നദിയും മനുഷ്യനും ഒന്നായി
ദൈവസാന്നിധ്യം അനുഭവിക്കുന്നു
ജീ ആർ കവിയൂർ
19 01 2026
(കാനഡ, ടൊറൻ്റോ)

Comments