കടൽ കൊള്ളക്കാരൻ

കടൽ കൊള്ളക്കാരൻ 

കടൽ കടക്കുമ്പോൾ കടൽ കൊള്ളക്കാരൻ വേഗത കാട്ടുന്നു  
മഴത്തുള്ളികൾ വീണു ചിതറുന്നു, ഇടവേളകളില്ലാതെ പാറക്കല്ലുകളിൽ  
പർവതങ്ങളിലൂടെ, ഇടയിലൂടെ, പാതകളിൽ നിരങ്ങി നീങ്ങുന്നു  
വിരലുകൾ പോലെ സാവധാനമായ ഗതി ഓളങ്ങൾ അനുസരിക്കുന്നു  

കാറ്റിന്റെ ഉന്മാദത്തിൽ ഒളിച്ചിടാൻ ഇടങ്ങൾ തേടുന്നു  
ഇരുളിനെ വകവെക്കാതെ തുഴയുന്നു  
നദികളുടെ സാന്നിധ്യം നോക്കിയില്ല  
തണുത്ത മഴയും മഞ്ഞും അവനെ തടഞ്ഞില്ല  

കറുത്ത രാവിൽ കുളിർ കനിഞ്ഞു നിൽക്കുന്നു  
സ്വപ്നങ്ങളുടെ അന്തരീക്ഷം സാക്ഷ്യം വഹിക്കുന്നു  
അവൻ അപ്രത്യക്ഷമായ കഥകൾ പകരുന്നു എങ്ങും  
ഒറ്റപ്പെട്ടൊരു യാത്രയിലൂടെ ലോകം വിസ്മയിക്കുന്നു

ജീ ആർ കവിയൂർ 
08 01 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “