മനസ്സമ്മതം
മനസ്സമ്മതം
നിൻ്റെ മനസ്സമ്മതം തേടി വന്നു
നിശ്ശബ്ദ കണ്ണുകളിൽ പ്രണയം വിരിഞ്ഞു
കാലങ്ങളിലൂടെ വേദനയും സന്തോഷവും
നാം ചേർന്ന് കടന്നുപോയ വഴികൾ
ഓർമ്മകൾ പൂക്കൾ പോലെ വിരിഞ്ഞു
നീഴലായി സ്നേഹം മനസ്സിൽ മിന്നുന്നു
സന്ധ്യയുടെ ശാന്ത വേനൽ നമ്മളെ ചുറ്റി
ഹൃദയം ഒരുമിച്ചെന്ന് തോന്നുന്ന നിമിഷങ്ങൾ
ദൂരം വെറുതെയല്ല, നമ്മുടെ കൂട്ടായ്
കാലവും കാലാവസ്ഥയും വിറയാതെ
നിൻ്റെ കൈയിൽ എന്റെ കൈ ചേർത്ത്
ജീവിതത്തിന്റെ എല്ലാം രാവുകളും വെളിച്ചവും നമ്മുടെ ആവട്ടെ
ജീ ആർ കവിയൂർ
22 01 2025
(കാനഡ, ടൊറൻ്റോ)
Comments