മാതൃഭാരതീ നമഃ(ഗണഗീതം)
മാതൃഭാരതീ നമഃ
(ഗണഗീതം)
മാ ഭാരതീ നമോസ്തുതേ (X2)
വന്ദേ മമ ധരണീമാതരം (X2)
ത്യാഗവീരർ നിനക്കായി ഉയർന്ന
ചരിതം ചൊല്ലും ഭാരതം
വേദശബ്ദം മുഴങ്ങുമീ മണ്ണിൽ
വീര്യം പൂക്കുന്ന കാലം
സേവനമാണ് ശ്വാസമായി
സത്യമാണ് വഴി നമ്മുക്ക്
കൈകോർക്കാം ഒരുമയായി
കർമ്മപഥം തെളിയിക്കാം
ശാഖകളിൽ ജന്മംകൊണ്ട
സാംസ്കാരിക സ്വപ്നം കാക്കാം
മാ ഭാരതീ നമോസ്തുതേ (X3)
വന്ദേ മമ ധരണീമാതരം (X2)
ഹിന്ദു ഹൃദയം ജ്വലിക്കട്ടെ
വിശ്വമുഴുവൻ കാണട്ടെ മമ ഭാരതം
ജീ ആർ കവിയൂർ
07 01 2026
( കാനഡ , ടൊറൻ്റോ)
Comments