ഗുരുവായൂരപ്പാ ഭഗവാനേ

കൃഷ്ണാ കൃഷ്ണാ നാരായണാ  
ഗുരുവായൂരപ്പാ ഭഗവാനേ  

എത്ര തന്നാലും നിൻ്റെ  
പുഞ്ചിരി പൂ മാത്രം മതി എനിക്ക്  
മനസ്സാൽ തീർക്കുമെൻ അക്ഷരപൂമാല  
മധുരമായി സ്വീകരിക്കണേ കണ്ണാ  
ഗുരുവായൂരപ്പാ ഭഗവാനേ  

കൃഷ്ണാ കൃഷ്ണാ നാരായണാ  
ഗുരുവായൂരപ്പാ ഭഗവാനേ  

എഴുതി വർണ്ണിക്കാൻ ഞാനൊരു  
പൂന്താനമല്ല പിന്നെ പാടി ഉറക്കാൻ  
പാട്ടിൻ്റെ ഗന്ധർവനല്ല ഞാനൊരു  
പാവമാം സുധാമയല്ലോ കണ്ണാ  

കൃഷ്ണാ കൃഷ്ണാ നാരായണാ  
ഗുരുവായൂരപ്പാ ഭഗവാനേ  

നിനക്കായി നേദിക്കാൻ  
ഇല്ല കദളിപഴവും വെണ്ണയും  
പാലുമൊക്കയും എൻ്റെ മനസിൻ്റെ  
വെണ്മയാർന്ന ഭക്തി അല്ലാതെയില്ല  
നിനക്ക് തരാൻ കണ്ണാ  
ഗുരുവായൂരപ്പാ ഭഗവാനേ  

കൃഷ്ണാ കൃഷ്ണാ നാരായണാ  
ഗുരുവായൂരപ്പാ ഭഗവാനേ  

നീറും മനസ്സിനൊരു ആശ്വാസം  
നീങ്ങുന്നു വ്യഥകൾ നിന്നെ  
ഭജിക്കുമ്പോൾ എൻ ഉള്ളിൽ എല്ലാം  
നിറയണേ നാരായണാ ഭഗവാനേ  
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ  

കൃഷ്ണാ കൃഷ്ണാ നാരായണാ  
ഗുരുവായൂരപ്പാ ഭഗവാനേ


ജീ ആർ കവിയൂർ 
08 01 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത