എൻ ഹൃദയത്തിലെ പാട്ട് ( പ്രണയ ഗാനം)
എൻ ഹൃദയത്തിലെ പാട്ട്
( പ്രണയ ഗാനം)
ഹൂം… ഹൂം… ഹൂം…
എൻ ഹൃദയത്തിലെ പാട്ട്
നിനക്കാണ് പൊന്നേ
പാൽ നിലാവ് പോലെ
പുഞ്ചിരിക്കും പെണ്ണേ
പുൽകി അകലുന്നുവല്ലോ
പുലരിവെട്ടം നിൻ കണ്ണിൽ(X2)
എൻ ഹൃദയത്തിലെ പാട്ട്
നിനക്കാണ് പൊന്നേ
നിൻ ചിതാകാശത്ത് മിന്നും
നക്ഷത്രങ്ങൾ ആർക്കുവേണ്ടി
മിന്നി തിളങ്ങുന്നു പറയുമോ
പറയുകിൽ എഴുതി പാടാം കണ്ണേ(X2)
എൻ ഹൃദയത്തിലെ പാട്ട്
നിനക്കാണ് പൊന്നേ
എൻ ഹൃദയ താളത്തിനൊത്ത്
ആടി പാടാൻ ഒന്നിങ്ങ് വരുമോ
അണയാത്ത മോഹവുമായ്
അകലത്ത് കാത്തിരിക്കുന്നു(X2)
എൻ ഹൃദയത്തിലെ പാട്ട്
നിനക്കാണ് പൊന്നേ
മുത്തിനു മണം പോലെ
നിഴലായ് വരുമല്ലോ
കണ്ണീരൊന്നുമില്ലാതെ
കിനാവിൻ്റെ നാട്ടിലേക്ക് പോകാം(X2)
എൻ ഹൃദയത്തിലെ പാട്ട്
നിനക്കാണ് പൊന്നേ
ജീ ആർ കവിയൂർ
20 01 2026
(കാനഡ, ടൊറൻ്റോ)
Comments