വെള്ളി സമയത്ത്

 വെള്ളി സമയത്ത്



വെള്ളി മുടിയോടെ  

ഒരു കസേരയിൽ ഞാൻ  

ടൊറോന്റോ മാളിന്റെ  

നിശ്ശബ്ദതയിൽ ഇരിക്കുന്നു  


പിന്നിൽ  

വെള്ളി നിറമാർന്ന സമയം (Silver Time)  

എന്നെഴുതിയ കടയുടെ  

ഘടികാരങ്ങൾ പറയുന്നു —  

സമയം പോകുന്നു,  

പക്ഷേ ഓർമ്മകൾ നിൽക്കുന്നു  


മൊബൈൽ സ്ക്രീനിൽ  

ദൂരെ നാടിന്റെ മുഖങ്ങൾ  

ശബ്ദമില്ലാതെ  

എന്നെ വിളിക്കുന്നു  


പുറത്ത് മഞ്ഞ് പെയ്യുന്നു  

ഉള്ളിൽ ചൂടുള്ള  

നാട്ടിലെ സന്ധ്യകൾ  

മനസ്സിനെ തഴുകുന്നു  


ഇത് വിദേശം  

എന്നാലും  

എന്റെ ഹൃദയം  

ഇന്നും നാട്ടിലേത്…


ജീ ആർ കവിയൂ

ർ 

19 01 2026

(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “