കരളിൻ്റെ വിധി

“കരളിന്റെ വിധി”

കരളിന്റെ മിടിപ്പിന് അകമ്പടിയായി  
പ്രവാഹങ്ങളിൽ കനിവോടെ തഴുകുന്നു  
കല്ലുകൾക്കും മണ്ണിനും ഇടയിൽ തണൽ  
പുലരി തെളിയുമ്പോൾ കഥകൾ തുറന്നു പറയുന്നു  

കാറ്റിൽ കിനാവുകൾ പായുന്നു, ചിറകുകൾ വിരിച്ചു ഉയരുന്നു  
പൂക്കൾക്കിടയിൽ മറഞ്ഞിരിക്കുന്ന കനിവ് തെളിയുന്നു  
വൃക്ഷങ്ങളുടെ ഇലകൾ സദാ വിനീതമായി തലകുലുക്കുന്ന പോലെ 
നിശ്ശബ്ദമായ രാത്രിയിൽ ചിന്തകൾ മുഴങ്ങുന്നു  

പുഴയുടെ ഓളങ്ങൾ തഴുകുന്ന തരംഗങ്ങൾ  
സൂര്യൻ്റെ കിരണങ്ങൾ വഴികൾ തെളിയിക്കുന്നു  
മനസ്സിന്റെ ആഴങ്ങളിൽ പ്രണയപുഞ്ചിരി പടർന്നു  
ജീവിത ഗാനത്തിൽ കരളിന്റെ സ്വരം ഇടറുന്നു 

ജീ ആർ കവിയൂർ 
09 01 2025
( കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “